പാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കം. ഇതിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന്




ന്യൂഡൽഹി: പാർലമെൻ്റ് സമ്മേളനത്തിന്  നാളെ തുടക്കം. ഇതിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രിയും പങ്കെടുക്കും. 

ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകുന്നേരം നാല് മണിക്ക് ചേരും. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ യോഗവും ഇന്ന് നടക്കും.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാർട്ടി എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയിൽ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചുമാണ് വിവിധ യോഗങ്ങളിലെ ചർച്ച. 

തിങ്കളാഴ്ച മുതൽ അടുത്ത മാസം 13 വരെയാണ് പാർലമെന്ർറിു വർഷകാല സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ പതിനൊന്ന് മണി മുതൽ വൈകീട്ട് 6 വരെയാകും ലോക്സഭയും, രാജ്യസഭയും ചേരുക.


أحدث أقدم