മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, നഴ്‌സിങ് അസിസ്റ്റൻ്റ് അറസ്റ്റിൽ

കോട്ടയം : ആർപ്പൂക്കര മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്‌സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. ഉദയനാപുരം താഴത്തുറ പി.കെ നാരായണൻ (53)ആണ് അറസ്റ്റിലായത്.. ചേര്‍ത്തല സ്വദേശിയായ 43കാരിയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജൂണ്‍ 21ന് അമിതമായി ഉറക്കഗുളിക കഴിച്ച്‌ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ വയറു കഴുകുന്നതിനായി അടച്ചിട്ട മുറിയില്‍ പ്രവേശിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോള്‍ ഇവര്‍ സംഭവം ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

അതേസമയം, സംഭവത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.Previous Post Next Post