യുവതിയെ പട്ടാപകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ: , പൂർത്തിയാക്കിയത് അതിവേഗം

 

റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 
കുവൈത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഫറാഹ്‌ അക്ബർ വധക്കേസിലെ പ്രതിക്ക്‌ ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു.ക്രിമിനൽ കോടതി ജഡ്ജി ഫൈസൽ അൽ ഹറബിയാണു ശിക്ഷാ വിധി പുറപ്പെടുവിച്ചത്‌.കഴിഞ്ഞ റമദാൻ മാസത്തിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്
 .പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ 31 കാരിയായ ഫറ അക്ബറിനെസ്വദേശി യുവാവ് സബാഹ്‌ സാലെം പ്രദേശത്ത്‌ നിന്നും തട്ടി കൊണ്ടു പോയശേഷം കാറിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു .കൊല്ലപ്പെട്ട യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായിരുന്നു .അതി ക്രൂരമായ കൊലപാതകത്തിനെതിരെ വൻ ജനരോഷം കുവൈത്തിൽ ഉയർന്നിരുന്നു .യുവതി വധിക്കപ്പെട്ട്‌ കേവലം 77 ദിവസങ്ങൾക്ക്‌ അകമാണു വിധി ഉണ്ടായിരിക്കുന്നത്‌.
Previous Post Next Post