ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

ആലപ്പുഴ : എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം നല്‍കി 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി പിടിയില്‍. ആലപ്പുഴ കുതിരപ്പന്തി കണിയാന്‍പറമ്പ്  സായികൃപയില്‍ പൊന്നപ്പനാണ് (76) അറസ്റ്റിലായത്.

കായംകുളം മേനാമ്ബള്ളി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുെങ്കിലും പരാതിയുമായി ആരും എത്താതിരുന്നതാണ് ഇയാള്‍ക്ക് സഹായകമായതെന്ന് പൊലീസ് പറഞ്ഞു.


أحدث أقدم