സുരേഷ് ഗോപി എം പിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി രാജ്യസഭയിൽ നിന്നും തെരഞ്ഞെടുത്തു

 

ന്യൂഡൽഹി:  നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു.

 ബോര്‍ഡിലേക്ക് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് എതിരില്ലാതെ ആയിരുന്നെന്നും കേരളത്തിലെ നാളീകേര കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്‍റെ നിയോഗം ഉപകാരപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതു സംബന്ധിച്ച രാജ്യസഭാ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനവും സുരേന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്.

‘കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്’ എന്നാണ് സ്ഥാനലബ്‍ധിയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. 


أحدث أقدم