കടന്നല്‍ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.

ആലപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നൂറനാട് സൂര്യഭവനത്തില്‍ ജഗദമ്മയാണ് മരിച്ചത്.

 അഞ്ചുവയസുകാരിയായ കുട്ടിയടക്കം രണ്ട് പേരെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ജഗദമ്മയുടെ വീടിനടുത്തുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകിയാണ് ആക്രമണമുണ്ടായത്.

 ഇന്നലെയാണ് ജഗദമ്മയ്ക്ക് കടന്നല്‍ കുത്ത് ഏല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചു.

أحدث أقدم