പിന്നാക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സർക്കാരിനില്ലെന്ന് സുപ്രീംകോടതി

 


ന്യൂഡൽഹി: പിന്നാക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സർക്കാരുകൾക്കില്ലെന്ന് സുപ്രീംകോടതി. മറാത്ത സംവരണ കേസിൽ കേന്ദ്രസർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. 

സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നായിരുന്നു പുനഃപരിശോധനാ ഹർജിയിലെ കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ല. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാ ഹർജി തള്ളിയത്. 



Previous Post Next Post