ബക്രീദിനു മുന്നോടിയായി സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണിൽ ഇളവ് നൽകാൻ സർക്കാർ വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്. എ, ബി, സി. വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിലാകും ഇളവുകൾ. ട്രിപ്പിൾ ലോക്ഡൗണുള്ള ഡി വിഭാഗത്തിൽ ഇളവുണ്ടാകില്ല.