സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കരുത് ; ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ലെന്ന് സിപിഎം






ആലപ്പുഴ : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് സിപിഎം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ആരും നടത്തരുതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല. എത്ര സ്‌കോളര്‍ഷിപ്പാണോ കൊടുത്തുപോരുന്നത് ആ സ്‌കോളര്‍ഷിപ്പുകള്‍ കൊടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. 

നിലവില്‍ വരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. അധികമായി വരുന്ന ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന തരത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. ശരിയായ നിലയില്‍ ചര്‍ച്ച ചെയ്താണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തെ എല്ലാ വിഭാഗം ആളുകളും സ്വാഗതം ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനാധിപത്യ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞതെന്ന് വിജയരാഘവന്‍ പറഞ്ഞു.  

أحدث أقدم