ഉത്പ്പന്നം ​ഗുണകരമല്ല, കൊവിഡ് പ്രതിസന്ധിയിൽ കൊള്ളലാഭം കൊയ്യുന്നു’; ബൈജൂസ് ആപ്പിനെതിരെ വിദ്യഭ്യാസ മന്ത്രിയെ സമീപിക്കാനൊരുങ്ങി രക്ഷകർത്താക്കൾ


തിരു: ബൈജൂസ് ആപ്പ് വഴി കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതായി വെളിപ്പെടുത്തൽ. കോഴിക്കോട് സ്വദേശിനിയായ പേര് പുറത്ത് പറയാൻ ആ​ഗ്രഹിക്കാത്ത വ്യക്തിയാണ് ബൈജൂസ് വഞ്ചിക്കപ്പെട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ചാനൽ  നടത്തിയ അന്വേഷണത്തിൽ നേരത്തെ ബൈജൂസ് ആപ്പിന്റെ കെണിയിൽ അകപ്പെട്ടവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നു. ഒമ്പതാം ക്ലാസുകാരനായ മകന് വേണ്ടി വാങ്ങിയ ഉത്പ്പന്നം ഉപകാരപ്രദമല്ലെന്നും ഇത് തിരിച്ചെടുക്കണമെന്നുമാണ് കോഴിക്കോട് സ്വദേശിനി കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും എക്സിക്യൂട്ടീവുകൾ കൈമലർത്തുകയാണ്. പരാതികൾ ഉന്നയിക്കുന്ന സമയത്ത് പരിഹരിക്കാമെന്ന് പറഞ്ഞ് മറ്റൊരു ക്ലാസിന്റെ പേരിൽ വീണ്ടും കമ്പനി പണം ആവശ്യപ്പെട്ടെന്നും പരാതിക്കാരി പറയുന്നു.

29,0000 രൂപയ്ക്കാണ് കോഴിക്കോട് സ്വദേശിനി ബൈജൂസ് ആപ്പിൽ നിന്ന് ഉത്പ്പന്നം വാങ്ങിയത്. ഇതിൽ 5000 ഡൗൺപേയ്മെന്റ് നൽകി. പിന്നീട് പല തവണകളായി 8000 രൂപയും ഇവർ നൽകി. അവാൻസ് ഫിനാൻസ് സർവീസാണ് കോഴിക്കോട് സ്വദേശിനിക്ക് ലോൺ നൽകിയ കമ്പനി. ഉത്പ്പന്നം വാങ്ങിച്ച ശേഷം ഒരു മാസം പൂർത്തിയായപ്പോൾ തന്നെ മകന്റെ പഠനകാര്യത്തിൽ ബൈജൂസ് ആപ്പിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു. ക്ലാസുകളിൽ ഉപയോ​ഗിക്കുന്ന ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു ഏറ്റവും കൂടുതൽ. കുട്ടിയുടെ വിദ്യഭ്യാസ കാര്യത്തിൽ ​ഗുണകരമായ മാറ്റങ്ങൾ ഉറപ്പു ലഭിച്ചതിനാലാണ് ആപ്പ് വാങ്ങിയത്, എന്നാൽ ഇത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ ശേഷം കമ്പനിയെ സമീപിക്കുമ്പോൾ സഹകരണ മനോഭാവമില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു.

വിദ്യാർത്ഥിക്ക് ക്ലാസുകൾ മനസിലാവുന്നില്ലെന്ന് ആദ്യഘട്ടത്തിൽ കമ്പനിയെ അറിയിച്ചു. ആഴ്ച്ചയിലൊരിക്കൽ ​ഗൂ​ഗിൾ മീറ്റ് വഴിയുള്ള ക്ലാസിൽ പങ്കെടുത്താൽ ഇക്കാര്യത്തിൽ പരിഹാരമാവുമെന്ന് എക്സിക്യൂട്ടീവുകൾ നിർദേശിച്ചു. എന്നാൽ ആഴ്ച്ചയിലൊരിക്കൽ ​ഗൂ​ഗിൾ മീറ്റ് വഴിയുള്ള ക്ലാസിന് ഏകദേശം 2000രൂപ അധികമായി ഈടാക്കുമെന്ന് അറിയിച്ചതോടെ പരാതിക്കാരി വീണ്ടും വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ​ഗൂ​ഗിൾ മീറ്റ് വഴിയുള്ള സെഷൻസ് ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക്പരിഹാരത്തിനായി ശ്രമിക്കുമ്പോൾ ബൈജൂസ് ഉദാസീന മനോഭാവമാണ് സ്വീകരിക്കുന്നതെന്നും പരാതിക്കാരി പറയുന്നു.
أحدث أقدم