പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ

കാസര്‍കോട്  ‍ഉളിയത്തടുക്കയില് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചെല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. എന്നാല്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

Previous Post Next Post