സ്വന്തമായി ശവപ്പെട്ടി വാങ്ങി വന്നു, കു​ഴി വെട്ടാനും തുടങ്ങി, നാട്ടുകാര്‍ക്ക് സംശയം; ഒടുവിൽ അമ്മയുടെ മരണത്തിൽ മകൻ അറസ്റ്റിൽ


അമ്മയുടെ മരണത്തില്‍ മുന്‍ സൈനികനായ മകന്‍ അറസ്റ്റില്‍. പൂവാര്‍ ഊറ്റുകുഴിയില്‍ പരേതനായ പാലയ്യന്റെ ഭാര്യയും മുന്‍ അധ്യാപികയുമായ ഓമനയെ കൊലപ്പെടുത്തിയ മകന്‍ വിപിന്‍ദാസി(39)നെയാണ് പൂവാര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെ വിപിന്‍ദാസ് ശവപ്പെട്ടിയുമായി വരുന്നത് കണ്ടപ്പോഴാണ് മരണവിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച അയല്‍ക്കാരെ ഇയാള്‍ തടഞ്ഞു. മദ്യലഹരിയിലായിരുന്ന വിപിന്‍ ദാസ് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാന്‍ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു.
വിപിന്‍ ദാസിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷമേ മൃതദേഹം മറവു ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിക്കുകയും.
തുടര്‍ന്ന് പരിശോധനയ്ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു പരിശോധനയ്ക്കിടെ കഴുത്തിലും വയറിലുമേറ്റ ക്ഷതം കണ്ടെത്തി. വിപിന്‍ ദാസും സുഹൃത്തുക്കളും വീട്ടില്‍വച്ച്‌ മദ്യപിക്കാറുണ്ടായിരുന്നെന്നും, ഇയാള്‍ ഓമനയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.


Previous Post Next Post