തിരുവനന്തപുരം/ ലോക്ഡൗണ്‍ കാരണം ദുരിതത്തിലായതോടെ വൃക്കയും കരളും വില്‍ക്കാന്‍ ഒരുങ്ങിയ തെരുവിന്റെ ഗായകന് കേരളക്കരയുടെ നന്മ മഴ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നട്ടം തിരിഞ്ഞപ്പോൾ അംഗപരിമിതനായ റൊണാൾഡ് ചേട്ടൻ സ്വന്തം വൃക്കയും കരളും വിൽപ്പനയ്ക്ക് എന്ന ബോർഡ് വച്ചു. ബുധനാഴ്ച തിരുവനന്തപുരം സിറ്റിയിലെങ്ങും ബോർഡും തൂക്കി റൊണാൾഡ് ചേട്ടൻ ചുറ്റിനടന്നു. ആവശ്യക്കാർ സമീപിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു ഇത്.
വൃക്കയും കരളും വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി റോണാള്‍ഡ് സഞ്ചരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയിയല്‍ പിന്നെ പ്രചരിക്കുകയായിരുന്നു. ആദ്യം ഡോക്ടർ രാജേഷ് കുമാറും, പിന്നെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഈ ചിത്രം വൈറലാവുകയായിരുന്നു. ഈ ബോര്‍ഡ് സത്യമാകരുതേ എന്ന അടിക്കുറിപ്പോടെയായിരുന്നു ജൂഡ് ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചത്.
ലോക്ഡൗണിന് മുമ്പ് പാട്ട് പാടിയാലൊക്കെ കുറച്ച് കാശ് കിട്ടുമായിരുന്നു, എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണം പോലും റോണാള്‍ഡ് ചേട്ടന് കിട്ടാതായി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ദുരവസ്ഥ വാർത്തയായതോടെ ഒരുപാടുപേർ റോണാള്‍ഡ് ചേട്ടന് സഹായ ഹസ്തവുമായെത്തി. അദ്ദേഹത്തിന് സാമ്പത്തിക സഹായം ചെയ്യാനും വീട് വച്ചു നൽകാനും നല്ലവരായ മലയാളികൾ സ്വയം രംഗത്ത് വന്നിരിക്കുന്നു. മന്ത്രി ആൻറണി രാജു, റൊണാൾഡ് ചേട്ടന്റെ രോഗിയായ മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്തു. പി ടി തോമസ് എം എൽ എ അദ്ദേഹത്തിന് വീട് വയ്ക്കാനുള്ള സ്ഥലം ശരിയാക്കാം എന്നുറപ്പ് നൽകിയിരിക്കുന്നു.
ഭിന്നശേഷിക്കാരനായ റൊണാള്‍ഡിനാണ് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരി ക്കുകയാണ്. വൃക്ക രോഗിയായ മൂത്ത മകന് ചികിത്സ ഉറപ്പാക്കും. മന്ത്രി ആൻറണി രാജു റൊണാള്‍ഡിന്റെ സ്ഥിതി പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘പരസ്യമായി വൃക്ക വില്‍ക്കുന്നത് നിയമ വിരുദ്ധമാണ്. പക്ഷെ മെഡിക്കല്‍ കോളേജിലൊ ക്കെ പോയി കുറേ ചോദിച്ചിരുന്നു, ആരെങ്കിലും ഉണ്ടോ എന്നൊക്കെ. അരസെന്റ് ഭൂമി വാങ്ങി എനിക്കും എന്റെ പട്ടിക്കും കിടക്കണം.’ എന്നാണ് റോണാള്‍ഡ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നത്.