പേര് ശ്രീജേഷ് ആണോ എങ്കില്‍ 101രൂപയുടെ പെട്രോളും ഡീസലും സൗജന്യമാണ് , ഓഫറുമായി പെട്രോള്‍ പമ്പ്






തിരുവനന്തപുരം : പേര് ശ്രീജേഷ് ആണോ എങ്കില്‍ ഇവിടെ പെട്രോളും ഡീസലും സൗജന്യമാണ്. ടോക്യോ ഒളിമ്പിക്സിൽ മലയാളി താരം ശ്രീജേഷിന്റെ വെങ്കല നേട്ടം ആഘോഷിക്കാന്‍ കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ ഫ്യൂവല്‍സാണ് ഇത്തരമൊരു വ്യത്യസ്ത ഓഫര്‍ പ്രഖ്യാപിച്ചത്. 

പേര് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് ഇവിടെ നല്‍കണം. അവര്‍ക്കെല്ലാം 101 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോളും ഡീസലും അടിക്കാം. ഇന്നലെ ആരംഭിച്ച
ഈ ആകര്‍ഷകമായ ഈ ഓഫര്‍ 31 വരെയുണ്ട്. തുടക്ക ദിവസമായി ഇന്നലെ രണ്ട് ശ്രീജേഷുമാര്‍ ഓഫര്‍ സ്വന്തമാക്കി ഈ പമ്ബില്‍നിന്ന് പെട്രോള്‍ അടിച്ചെന്ന് ഉടമ സുരേഷ് കുമാര്‍ പറഞ്ഞു.


أحدث أقدم