ബക്കറ്റില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം






കുന്നംകുളം:  ബക്കറ്റില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുന്നംകുളം ചൂണ്ടലില്‍ ആണ് ബക്കറ്റില്‍ വീണ് ഒരുവയസ്സുള്ള പെണ്‍കുട്ടി മരിച്ചു.

ചൂണ്ടൽ പുളിക്കല്‍ രതീഷിന്റെ മകളാണ് മരിച്ചത്.  വ്യാഴാഴ്ച്ച  രാവിലെയാണ് സംഭവം. അബദ്ധത്തില്‍ കുട്ടി ബക്കറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ മൃതദേഹം കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
أحدث أقدم