ചര്‍ച്ച നടത്തിയിട്ടില്ലെന്നത് അസത്യവും വാസ്തവവിരുദ്ധവും : കെ.സുധാകരന്‍




ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ തള‌ളി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.ഏറെനാള്‍ രണ്ടുപേര്‍ ചേ‌ര്‍ന്ന് കാര്യങ്ങള്‍ നിശ്ചയിച്ചു. അതില്‍ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്ബോള്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമല്ലേയെന്ന് കെ.സുധാകരന്‍ ചോദിച്ചു.

താന്‍ നാല് വര്‍ഷം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ച‌ര്‍ച്ച നടത്തി വീതം വയ്‌ക്കുകയായിരുന്നു പതിവെന്നും കെ.സുധാകരന്‍ തുറന്നടിച്ചു. ഡിസിസി തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുമായി മൂന്ന് തവണ ചര്‍ച്ച നടത്തി. ചെന്നിത്തലയുമായി രണ്ട് തവണ ചര്‍ച്ച നടത്തി. അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പും സുധാകരന്‍ ഉയ‌ര്‍ത്തിക്കാട്ടി .

പാര്‍ട്ടിയില്‍ രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തു. പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ മാ‌ര്‍ഗമില്ലെങ്കില്‍ നടപടിയെടുക്കണ്ടേയെന്ന് കെ.സുധാകരന്‍ ചോദിച്ചു. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങള്‍ വ്യക്തമല്ലേയെന്ന് കെപിസിസി പ്രസിഡന്റ് ആരാഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനത്തില്‍ ദു:ഖമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു

أحدث أقدم