കോട്ടയം: ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടന്ന എലിക്കുളം പഞ്ചായത്ത് ഇളങ്ങുളം വാർഡിൽ എൽഡിഎഫ്– യുഡിഎഫ് സംഘർഷം. യുഡിഎഫ് സ്ഥാനാർഥി ജെയിംസ് ജീരകത്തിലിന്റെ മകൻ ജിൻസ് ജെ.ജീരകത്തിലിനു മർദനമേറ്റു. മുൻ അകലക്കുന്നം എംഎൽഎ ജെ.എ.ചാക്കോയുടെ മകനാണ് സ്ഥാനാർഥി ജെയിംസ്.
കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയതിന്റെ പശ്ചാത്തലത്തിൽ കടുത്ത മത്സരമാണ് ഇളങ്ങുളത്ത്. യുഡിഎഫ് കോട്ടയാണ് ഈ വാർഡ്. കഴിഞ്ഞ തവണ റിബൽ ജയിച്ചു. വാർഡ് പിടിക്കാൻ ഇരു മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. പ്രചാരണം നയിച്ചത് മന്ത്രിയും എംഎൽഎമാരുമാണ്. വ്യാഴാഴ്ചയാണു വോട്ടെണ്ണൽ.
ജിൻസിനെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.