കിറ്റെക്സിനെ തെലങ്കാന സ്വീകരിച്ചത് വിമാനമയച്ച്, കേരളമായിരുന്നെങ്കില്‍ മെെന്‍ഡ് ചെയ്യില്ലായിരുന്നു': സന്തോഷ് ജോർജ് കുളങ്ങര

'കിറ്റെക്സിനെ തെലങ്കാന സ്വീകരിച്ചത് വിമാനമയച്ച്, കേരളമായിരുന്നെങ്കില്‍ മെെന്‍ഡ് ചെയ്യില്ലായിരുന്നു': സന്തോഷ് ജോർജ് കുളങ്ങര ജൂലെെയില്‍ നടന്ന സംസ്ഥാന ആസൂത്രണബോര്‍ഡ് പുനഃസംഘടനയിലാണ് സന്തോഷ് ജോര്‍ജിനെ ആസുത്രണ ബോർഡ് അംഗമായി നിയമിച്ചത്. ഇനിയും വ്യവസായ സൗഹൃദമാകാനുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി ലോകസഞ്ചാരിയും ആസൂത്രണബോര്‍ഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. പൂർണ്ണമായ ഒരു മാറ്റമുണ്ടായാല്‍ മാത്രമേ കേരളത്തിന് നല്ല ഭാവിയുണ്ടാകൂ. അതിന് പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കാനും വിപ്ലവകരമായ നടപടികളെടുക്കാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കിറ്റെക്‌സിന്റെ തെലങ്കാനയിലേക്കുള്ള ചുവടുമാറ്റം ഉദാഹരണമാക്കിയായിരുന്നു പരാമര്‍ശം. കേരളം വിടാനൊരുങ്ങി നിന്ന കിറ്റെക്സിനെ വിമാനം അയച്ചാണ്

 തെലങ്കാന സ്വീകരിച്ചത്. അതുപോലെ അവിടെ നിന്ന് ഒരു വ്യവസായിയാണ് സംസ്ഥാനം വിടാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ കേരളം മെെന്‍ഡുപോലും ചെയ്യില്ലായിരുന്നു. ഈ സ്ഥിതി മാറിയാലെ കേരളത്തിന് എന്തെങ്കിലും ഭാവിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. മനോരമയോടായിരുന്നു പ്രതികരണം. നിലവിലെ രീതിയില്‍ കേരളത്തിലെ യുവതി- യുവാക്കളുടെ പ്രവാസം തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ള അത്രയും മലയാളികള്‍ അന്യനാടുകളില്‍ ജോലിക്കു വേണ്ടി യാചിക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


🟪⚫🟪⚫🟪⚫🟪⚫🟪⚫🟪
*വാട്ട്സ്  ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ* 👇
**
https://chat.whatsapp.com/F1gEOUv6mxvLUXKx98GHM5
  *ഫേസ്ബുക്ക് ലിങ്ക്* 👇
*https://www.facebook.com/108561161032497?referrer=whatsapp*
أحدث أقدم