എല്ലാം ജനങ്ങളുടെ തലയിൽ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രി
കോവിഡ് പ്രതിരോധം പൂർണമായും തകർന്നത് ഇവിടെയാണ്. പിണറായി സർക്കാരിന്റെ അവകാശവാദങ്ങൾ എല്ലാം വെറും വാചകകസർത്ത് മാത്രമായിരുന്നു.
ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളിൽ 52 ശതമാനവും കേരളത്തിലാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇവിടെ 16 ശതമാനത്തിലെത്തി. ഈ മാസം അവസാനമാകുമ്പോഴേക്കും 20ൽ എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.
യുപിയിൽ പ്രതിദിന കേസുകൾ 100ൽ താഴെയാണെന്ന് ഓർക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കൊവിഡിനെ പിടിച്ചുകെട്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.