തദ്ദേശ സ്ഥാപനങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കണം : യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻ ലാൽ


കോട്ടയം : ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കണമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും,  പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാനായി കൂടുതൽ  വോളണ്ടിയർമാരെ നിയമിക്കണമെന്നും, വാർഡ്തല പ്രതിരോധ സമിതികൾ പുനസംഘടിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും സോബിൻലാൽ ആവശ്യപ്പെട്ടു. 
രോഗ വ്യാപനം തടയുന്നതിൽ സർക്കാരും, ആരോഗ്യ വകുപ്പും പൂർണ്ണമായി പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് കേരളത്തിലെ ഉയർന്ന കോവിഡ് നിരക്ക്. ഐഎസിഎംആറിന്റെയും, കേന്ദ്ര സർക്കാരിൻ്റേയും നിർദ്ദേശങ്ങൾ പാലിക്കാത്തതും പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിച്ചതുമാണ് കേരളത്തിലെ ഗുരുതരമായ രോഗ വ്യാപനത്തിന് കാരണം. കേന്ദ്ര സർക്കാർ നടപ്പാക്കണമെന്ന് നിർദ്ദേശിച്ച ഇൻസ്റ്റിറ്റുഷണൽ ക്വാറൻറിൻ സംവിധാനം അട്ടിമറിച്ച് പകരം ഹോം ക്വാറൻ്റിൻ സംവിധാനം നടപ്പാക്കിയതാണ് രോഗ വ്യാപനം രൂക്ഷമാകാൻ കാരണം. ഇന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയത് 35% രോഗികളും വീടുകളിൽ നിന്നാണന്നാണ്. സംസ്ഥാനത്ത് ബഹുഭൂരിപക്ഷം വീടുകളിലും ഹോം ക്വാറൻറിൻ സൗകര്യമില്ല. ഒരാൾക്ക് രോഗം വന്നാൽ വീട്ടിലെ എല്ലാവർക്കും പകരുന്ന സ്ഥിതിയാണ്. രോഗിയുമായി മറ്റുള്ളവർ അടുത്തിടപഴകാൻ പാടില്ലന്ന ബാലപാഠം പോലും സംസ്ഥാന സർക്കാർ മറന്നുവെന്നും ചൂണ്ടിക്കാട്ടിയ സോബിൻലാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടം കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടർക്ക് പരാതി നൽകി.
أحدث أقدم