അഹമ്മദാബാദ്: യുവാവിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ കത്തി. ഒരു ഷോപ്പിൽ ഇരിക്കവെയാണ് ഫോണിൽ നിന്ന് പുക വരികയായിരുന്നു. സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ വൈറൽ. ഗുജറാത്തിലെ പടാനിലാണ് സംഭവം.
നാല് പേർ ചേർന്ന് കടയിൽ സംസാരിച്ചിരിക്കവെ ഒരാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ പുകഞ്ഞ് കത്തുകയായിരുന്നു. ഉടനെ ഇയാൾ മൊബൈൽ പോക്കറ്റിൽ നിന്ന് തട്ടി പുറത്തേക്കിട്ടു. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.