രണ്ട് ദിവസം മുമ്പാണ് ബിനു വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് വീട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിലാക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം.
കോവിഡ് വ്യാപനത്തിനു പിന്നാലെ അടിക്കടിയുണ്ടായ ലോക് ഡൗണിനെ തുടർന്ന് ഓട്ടോറിക്ഷ ഓടാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: അനന്ദു കൃഷ്ണന്, വൈശാഖി.