ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതൽ രാത്രി 9 വരെ





തിരുവനന്തപുരം : പുതിയ ലോക്ക്ഡൗണ്‍ ഇളവുകളനുസരിച്ച്‌ ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ എക്‌സൈസ് വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ബാറുകളുടെ നിലവിലുണ്ടായിരുന്ന പാഴ്‌സല്‍ വിതരണം നിര്‍ത്തി. 
രാവിലൈ 11 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം.

എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്നാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. 
ബാറുകള്‍ക്കുള്ളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല.

അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ക്ലബ്ബുകളില്‍ പ്രവേശിക്കാന്‍ അനുമതി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയത്.  ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. 

രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍‌സ്റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. 
മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.
أحدث أقدم