വീട്ടിൽ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു





ചാലക്കുടി : വീട്ടിൽ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

ചാലക്കുടി സ്വദേശിയുടെ വീട്ടില്‍ തത്തയെ വളര്‍ത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തത്തയെ ചാലക്കുടി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.

അകമലയിലെ വനംവകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കില്‍ ശനിയാഴ്ചയാണ് തത്തയെ എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് വനം വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് അബ്രഹാമിന് തത്തയെ കൈമാറിയത്. വനം-വന്യജീവി പരിരക്ഷയില്‍ ഷെഡ്യൂള്‍ നാലില്‍ പെടുന്നതാണ് തത്ത.
ചാലക്കുടി കോടതിയില്‍ കേസ് സമര്‍പ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.
**************************
തത്തയെയോ മറ്റ് വന്യജീവികളെയോ വളര്‍ത്തുന്നത് വന്യജീവി സംരക്ഷണ പ്രകാരം മൂന്ന് വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
أحدث أقدم