12 കോടിയുടെ ബമ്പര്‍ അടിച്ചത് കൊല്ലത്തെ ടിക്കറ്റിന്; വിറ്റത് തൃപ്പൂണിത്തുറയില്‍, ഇനി അറിയേണ്ടത് ആ കോടീശ്വരനെ?







തിരുവനന്തപുരം : തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച te 645465 എന്ന നമ്പര്‍ ടിക്കറ്റ് വിതരണം ചെയ്തത് കൊല്ലം ജില്ലയില്‍ നിന്ന്.

 കരുനാഗപ്പള്ളി സബ് ഓഫീസില്‍ നിന്ന് വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റത് . മുരുകേശ് തേവര്‍ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ഇനി  ആരാണ് ആ കോടീശ്വരൻ എന്നാണറിയാനുള്ളത്. 

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്. 12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യില്‍ ലഭിക്കുക.


أحدث أقدم