കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍



കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന്‍ സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാതായി. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. 
ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്.
ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് ഉച്ചതിരിഞ്ഞാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു. മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജീഷ്.
പരസ്യമായി പാര്‍ട്ടിക്കാരെ തിരുത്താന്‍ ശ്രമിച്ചത് ഭീഷണിക്ക് കാരണമായിരുന്നു. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ഒറ്റയാന്‍ സമരവും നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖള്‍ ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒറ്റയാന്‍ സമരം നടത്തിയതിന് പിന്നാലെ പാര്‍ട്ടി അയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
أحدث أقدم