കോട്ടയം : കുറവിലങ്ങാട് കളത്തൂർ സ്വദേശിയായ ശ്രീക്കുട്ടി എന്ന് യുവതിക്ക് ജീവിതത്തിൽ 12 തവണ പാമ്പുകടിയേറ്റു. എൽ എൽ ബി അവസാന വർഷ വിദ്യാർഥിനിയായ ശ്രീക്കുട്ടിക്ക് വീടിനകത്തും പരിസരപ്രദേശങ്ങളിലും വെച്ച് 12 തവണയാണ് പാമ്പുകടിയേറ്റത്.
പ്രശസ്ത പാമ്പ് വിദഗ്ദ്ധനായ വാവാ സുരേഷ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. മൂന്നു അണലിയുടെയും നാലു മൂർഖൻപാമ്പിൻ്റെയും അഞ്ച് പ്രാവശ്യം ശംഖുവരയൻ പാമ്പിൻ്റെയും കടികിട്ടിയതായി വാവാ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ശ്രീക്കുട്ടിയ്ക്കൊപ്പമുള്ള ഫോട്ടോയും വാവ സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കമന്‍റിന് വാവ സുരേഷ് നൽകിയ മറുപടി
ഇങ്ങനെയാണ്.
'ചില ആൾക്കാരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്'.
വാവ സുരേഷിന്‍റെ ഈ കമന്‍റും ഏറെ ചർച്ചയായിട്ടുണ്ട്. ഈ കമന്‍റിന്‍റെ പേരിൽ വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.