പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ 2.50 കോടി ഡോസ് വാക്‌സിന്‍ വിതരണം; ലോക റെക്കോര്‍ഡ്, നന്ദി പറഞ്ഞ് മോദി







ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ 2.50 കോടി ആളുകള്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു. 

2.47 കോടി ആളുകള്‍ക്ക് ഒറ്റ ദിവസം വാക്‌സിന്‍ നല്‍കിയ ചൈനയെയാണ് ഇന്ത്യ ഈ നേട്ടത്തില്‍ മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ രാജ്യത്ത് രണ്ട് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. 

റെക്കോര്‍ഡ് വാക്‌സിനേഷനില്‍ എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമേകുന്നതാണ് വാക്‌സിനേഷനിലെ റെക്കോര്‍ഡ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്നാഴ്ച നീളുന്ന വാക്‌സിന്‍ പ്രചാരണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. 

Previous Post Next Post