എസ്ഡിപിഐ വോട്ടു കൊണ്ടുള്ള ഭരണം വേണ്ട'; ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിതനയമെന്ന് വാസവന്‍


 
 എസ്ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഭരിക്കാന്‍ വേണ്ടി എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ല. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിതനയമാണ്. അതില്‍ നിന്ന് പിന്‍മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ലെന്നും വിഎന്‍ വാസവന്‍ വ്യക്തമാക്കി. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ വോട്ടു ചെയ്തുവെന്നത് സത്യമാണ്. അത് സിപിഐഎമ്മുമായോ ഇടതുപക്ഷമായിട്ടോ ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടല്ലെന്നും വാസവന്‍ വ്യക്തമാക്കി. 
വി എൻ വാസവൻ പറഞ്ഞത് 
 ''അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തു. അവര് കയറി വോട്ടു ചെയ്തു. അത് സിപിഐഎമ്മുമായോ ഇടതുപക്ഷമായിട്ടോ ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടല്ല. അവരുമായി ഒരു ബന്ധവും ഒരിക്കലും ഉണ്ടാക്കില്ല. എപ്പോഴെങ്കിലും എസ്ഡിപിഐ വോട്ട് അനുകൂലമായി ലഭിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം രാജി വച്ച്, ശക്തമായ നിലപാട് സിപിഐഎം സ്വീകരിച്ചിട്ടുണ്ട്. മുമ്പ് രണ്ടുതവണ എസ്ഡിപിഐയുടെ വോട്ടില്‍ എല്‍ഡിഎഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ ഉടന്‍തന്നെ രാജിവെച്ച് ചരിത്രമാണുള്ളത്.'' ''അവര് വോട്ട് ചെയ്തുവെന്നത് ശരിയാണ്. ഭരിക്കാന്‍ വേണ്ടി എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ല. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിതനയമാണ്. അതില്‍ നിന്ന് പിന്‍മാറ്റമില്ല. കോണ്‍ഗ്രസിന്റെ നിലപാടും നിലവാരവുമല്ല സിപിഐഎമ്മിന്. എല്ലാക്കാലത്തും എസ്ഡിപിഐയെ ഇടതുപക്ഷം രാഷ്ട്രീയമായി എതിര്‍ത്തിട്ടുണ്ട്. ആ നിലപാടില്‍ മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് വേണ്ട.''


Previous Post Next Post