മലദ്വാരത്തില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; കോഴിക്കോട് സ്വദേശി ഇംഫാല്‍ വിമാനത്താവളത്തില്‍ പിടിയില്‍


ന്യൂഡല്‍ഹി: മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനിരുന്ന മലയാളിയില്‍ നിന്നും സ്വര്‍ണം പിടികൂടി സിഐഎസ്എഫ്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്നും പേസ്റ്റ് രൂപത്തിലുള്ള 909.68 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. നാല് പാക്കറ്റുകളിലായി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് വിപണിയില്‍ 42 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
ഷെരീഫിനെ ദേഹപരിശോധന നടത്തുമ്‌ബോള്‍ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറായ ബി. ദില്ലിക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലില്‍ വീണ്ടും സംശയം തോന്നിയപ്പോള്‍ മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു. ഇതോടെ സ്വര്‍ണം ഒളിപ്പിച്ചതായി എക്സ്-റേയില്‍ കണ്ടെത്തി. കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
أحدث أقدم