ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി മരിച്ച നിലയില്‍: സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ



 
ഇടുക്കി :ഇതരസംസ്ഥാനക്കാരിയായ 14 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പനയില്‍ തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
മൂന്നാഴ്ച മുൻപാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


أحدث أقدم