മെഡിക്കൽ ഷോപ്പിന്റെ പൂട്ട് പൊളിച്ച് 60,000 രൂപ കവർന്നു;






   ചാലക്കുടിയിൽ വീണ്ടും കവർച്ച. മെഡിക്കൽ ഷോപ്പിന്റെ പൂട്ട് പൊളിച്ച് അറുപതിനായിരം രൂപ കവർന്നു. രണ്ടു മാസത്തിനിടെ ചാലക്കുടിയിലെ നാലാമത്തെ കവർച്ചയാണിത്. സി.സി.എം.കെ. ആശുപത്രി ജംക്‌ഷനിലെ അന്ന മെഡിക്കൽ ഷോപ്പിലായിരുന്നു കവർച്ച. പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. നഷ്ടപ്പെട്ടത് അറുപതിനായിരം രൂപ. ബാങ്കിൽ നിക്ഷേപിക്കാൻ വച്ച പണമാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞത് വഴിത്തിരിവായി. കള്ളനെ വേഗം തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ

രണ്ടു മാസത്തിനിടെ നഗരത്തിലെ നാലു കടകളികലാണ് കവർച്ച അരങ്ങേറിയത്.  നോർത്ത് ജംക്‌ഷനിലെ നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയിരുന്നു. പയ്യപ്പിള്ളി ജ്വല്ലറിയിലും കോൺവന്റ് റോഡിലെ ഫാഷൻ ഫോർ യു ഫാൻസി ഷോപ്പിലും മോഷണം നടന്നു. വലിയ തുകകൾ മോഷണം പോയിരുന്നില്ല. ഈ കടകളിൽ കയറിയ മോഷ്ടാവിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കവർച്ച ആവർത്തിക്കുന്നതിൽ വ്യാപാരികൾ ആശങ്കയിലാണ്. രാത്രികാലങ്ങളിൽ പട്രോളിങ് ഊർജിതമാക്കാൻ പൊലീസ് തീരുമാനിച്ചു.


Previous Post Next Post