കോട്ടയം കോളജ് ആശുപത്രിയിലെ 9.34 കോടിയുടെ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു






കോട്ടയം  : ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലെ 9.34 കോടിയുടെ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു

 ഗവൺമെന്റ് നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.

 6.20 കോടി രൂപ ചെലവിൽ നിർമിച്ച നഴ്‌സിങ് കോളജ് ഓഡിറ്റോറിയവും ലൈബ്രറി-പരീക്ഷ ഹാൾ, 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഏഴ്, എട്ട് ന്യൂറോ സർജറി വാർഡുകൾ, ഒരു കോടി രൂപ ചെലവിൽ കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ ജനറേറ്റർ, 1.50 കോടി രൂപ ചെലവിൽ സ്ഥാപിച്ച 750 കെ.വി. ജനറേറ്റർ, സബ്‌സ്‌റ്റേഷൻ, 24.11 ലക്ഷം രൂപ ചെലവിൽ നിർമിച്ച നെഫ്രോളജി ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. 

ചടങ്ങിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.

أحدث أقدم