തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലിസ് ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ (ഡന്‍സാഫ്) പ്രവര്‍ത്തനം മരവിപ്പിച്ചു. നഗരത്തില്‍ പൊലിസ്-മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ലോക്കല്‍ പൊലിസ് ഡാന്‍സാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്.ലഹരിമരുന്ന് പിടികൂടുന്ന കേസുകളില്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാത്തതും മറ്റുമാണ് സംശയത്തിനിടയാക്കിയത്.
വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു ഈ കേസുകള്‍. ഇതിലെ പ്രതികളെയും ഡാന്‍സാഫ് ‘സൃഷ്ടി’ച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഡന്‍സാഫ് മരവിപ്പിക്കാനുള്ള നീക്കം നടത്തിയത്.