നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു



കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ആഴ്ചകൾക്ക് മുമ്പാണ് കാൽമുട്ടിന് മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും കിഷോർ കുമാറിന് ഇല്ലായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
നൂല്‍പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കിരണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍ കരുണന്‍. അമ്മ രാധ. സഹോദരന്‍: രഞ്ജിത്.
Previous Post Next Post