വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അടുത്ത ബന്ധു പിടിയിൽ






പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്.ആര്‍എസ് റോഡ് തെക്കെത്തൊടിയില്‍ ഖദീജ (63) യാണ് മരിച്ചത്.

ഇവരുടെ ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജയുടെ മകന്‍ യാസിറാണ് പിടിയിലായത്. ഷീജയെയും മറ്റൊരു മകനായ അല്‍ത്താഫിനെയും പൊലീസ് തിരയുകയാണ്.

ഇന്നുച്ചയ്ക്ക് ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഷീജ ബന്ധുവായതിനാല്‍ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്.

തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. എന്നാല്‍ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്ബ് മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Previous Post Next Post