ശബരിമലവെർച്ച്വൽ ക്യു അവസാനിപ്പിക്കണ്ടത് ശബരിമലയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമെന്ന് ദേവസ്വം എംപ്ലോയിസ് ഫ്രണ്ട്


 കോവിഡ് കാലത്ത് ശബരിമല ഉൾപ്പടെയുള്ള ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ഉണ്ടാക്കിയ നിയന്ത്രണങ്ങൾ ഈ സ്ഥാപനത്തിൻ്റെ അസ്ഥിവാരം ഇളക്കിയിരിക്കുകയാണ്. ശബരിമലയിൽ വെറും 1000 പേർക്ക് മാത്രം പ്രവേശനുമതി നൽകാനായിരുന്നു സർക്കാർ തയ്യാറായത്.'' അതിനെതിരെ സംഘടന ആദ്യം നിവേദനം സർക്കാരിന് നൽകി.....   സർക്കാർ ചെവിക്കൊണ്ടില്ല.  അതിനെതിരെ സംഘടന കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിലാണ് 10000 പേർക്ക് ശബരിമല പ്രവേശനം അനുവദിച്ച് ഉത്തരവായത്. അതിൻ്റെ ഫലമായി ആയിരം പേരെ ശബരിമല പ്രവേശിച്ചപ്പോൾ 3 ലക്ഷം രൂപ മാത്രമായുള്ള ശബരിമല പ്രതിദിന വരുമാനം 10000 പേരെ ശബരിമലയിൽ പ്രവേശിപ്പിച്ചപ്പോൾ45   ലക്ഷം രൂപയായി വർദ്ധിച്ചു.....

. ശബരിമലവെർച്ചൽ ക്യു പോലിസ് നിയന്ത്രണത്തിലുള്ള സംവിധാനമാണ്. ഓൺലൈനിൽ പോലും കയറാനാവാത്ത സ്ഥിതിയാണെന്ന പരാതി വ്യാപകം':... ഓണക്കാലത്ത് 10 ദിവസം ശബരിമലക്ഷേത്രം തുറന്ന് വെച്ചപ്പൊൾ പ്രതിദിനം 15000 പേർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നപ്പോൾ ഒന്നര ലക്ഷം പേർ എത്തണ്ട സ്ഥാനത്ത് 183 04 തി ർ ത്ഥാടകർ മാത്രമാണ് സന്നിധാനത്ത് എത്തിയത്.പ്രധാനമായി ഓൺലൈൻ സംവിധാനത്തിൽ തീർത്ഥാടകർക്ക് സുഗമമായ രജിസ്ട്രേഷൻ നടത്താനുള്ള ഓൺലൈൻ സാങ്കേതികത്വം തി ർ ത്ഥാടകർക്ക് വഴങ്ങാത്തതാണ്  ശബരിമല തീർത്ഥാടകരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം::... സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിൻ്റെ അധിനതയിൽ ഉള്ള ശബരിമല ക്ഷേത്രത്തിൻ്റെ ഓൺലൈൻ വെർച്ചൽ ക്യു ബോർഡിനെ ഒഴുവാക്കികേരളാ പോലിസ് നിയന്ത്രിക്കുന്നത് വിരോധാഭാസം കണ്ട് നിൽക്കാനാവില്ല'. ബാറുകൾ, മാളുകൾ, കടകൾ, സ്കുളുകൾ, KSRTC, എയർ പോർട്ട് ,മ എല്ലാം കോ വിഡ് മാനദണ്ഡപ്രകാരം കോ വിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് - വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ മാനദണ്ഡപ്രകാരം പ്രവേശനം അനുവദിക്കുമ്പോൾ ശബരിമലയിൽ മാത്രം വെർച്ചൽ ക്യു സംവിധാനം എന്തിനാണെന്ന ചോദ്യമാണ് സംഘടന ഉന്നയിക്കുന്നത്. അതിൻ്റെ പരിഹാരത്തിനാണ് ശബരിമല വെർച്ചൽ ക്യു സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്.സ്ഥാപനത്തിനും ജീവനക്കാർക്കും തീർത്ഥാടകർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിൻ്റെ നിയമ പോരാട്ടത്തിന് ജിവനക്കാരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു 

          .
Previous Post Next Post