പാമ്പാടി: ആലാമ്പള്ളിക്കവലക്ക് സമീപം മാന്തുരുത്തി റോഡിൽ അപകടകരമായി കാടു പിടിച്ചു കിടന്ന പ്രദേശം സുഗമമായ യാത്ര ചെയ്യുന്ന രീതിയിൽ കാടുകൾ വെട്ടിത്തെളിച്ചു
സേവാഭാരതിയുടെ പ്രവർത്തനത്തിൽ മൈത്രി അക്ഷയ ശ്രീയും പങ്കാളിത്തം വഹിച്ചു. സേവാഭാരതി പാമ്പാടി യൂണിറ്റ് പ്രസിഡന്റ് രതീഷ് കുമാർ, സെക്രട്ടറി ദീപാ പ്രമോദ്, ആർ എസ് എസ് മണ്ഡൽ കാര്യവാഹ് അനുലാൽ ശബരി, കമ്മറ്റി അംഗങ്ങളായ ശ്രീകാന്ത് ഐശ്വര്യ, ശിവാസ്കണ്ണൻ, ജെറാൾഡ് ആന്റണി, വൈശാഖ്. പി. എം തുടങ്ങിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.