നിര്‍ത്തിയിട്ട ബസിന്റെ എഞ്ചിനിലും, റേഡിയേറ്ററിലും ഉപ്പ് നിറച്ചതായി പരാതി


കണ്ണൂര്‍ ▪️പഴശിയില്‍ നിര്‍ത്തിയിട്ട ബസിന് നേരെ അക്രമണം നടത്തിയതായി പരാതി. കണ്ണൂര്‍ ആശുപത്രി- മയ്യില്‍ - പഴശി റൂട്ടിലോടുന്ന KL-13 AG 2999 നമ്പര്‍ ഹയാസ് ബസിന്റെ എഞ്ചിനിലും, റേഡിയേറ്ററിലും ഉപ്പ് നിറച്ചതായാണ് പരാതി.
ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സര്‍വീസ് നിര്‍ത്തി പഴശ്ശി കിട്ടന്‍ പീടികയ്ക്ക് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട ബസിന്റെ എന്‍ജിനിലും, റേഡിയറ്ററിലുമാണ് ഉപ്പ് നിറച്ചത്
. ഇന്ന് രാവിലെ 7 മണിക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ബസ് ജീവനക്കാരായ കെ.എം.റയീസ്, കെ.പി.മുഫസില്‍, കെ.വി.റിസ്വാന്‍ എന്നിവര്‍ എത്തിയപ്പോഴാണ് ബസിന് നേരെയുണ്ടായ അക്രമണ വിവരം അറിയുന്നത്.
സീറ്റുകളും കുത്തിക്കീറിയ നിലയിലാണ്. ബസ് ഉടമ കെ.കെ.മമ്മദ് മയ്യില്‍ പൊലീസില്‍ പരാതി നല്‍കി. ബസിന് നേരെ നടന്ന അക്രമത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
أحدث أقدم