കട്ടപ്പന (ഇടുക്കി): അറ്റകുറ്റപ്പണിക്കിടെ വൈദ്യുത പോസ്റ്റ് മറിഞ്ഞ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു.
കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരൻ വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷാണ് (42) മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പുളിയൻമല നൂറേക്കർ എസ്റ്റേറ്റ് ഭാഗത്തായിരുന്നു അപകടം.
സ്റ്റേ കമ്പി കെട്ടാനാണ് സുരേഷ് പോസ്റ്റിൽ കയറിയത്.
ഇതിനിടെ ചുവടിളകി പോസ്റ്റ് താഴേയ്ക്ക് മറിയുകയായിരുന്നു.
സുരേഷിന്റെ ശരീരത്തുണ്ടായിരുന്ന സേഫ്ടി ബെൽറ്റ് പോസ്റ്റുമായി ഘടിപ്പിച്ചതിനാൽ ഇദ്ദേഹത്തിന് ചാടി മാറാൻ കഴിഞ്ഞില്ല.
വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ സുരേഷിനെ സഹ പ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.
ഭാര്യ: രഞ്ജിനി.
മക്കൾ: ദേവി കൃഷ്ണ, ദയ കൃഷ്ണ.