കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ടായിരുന്നു അപകടം.
ആംബുലന്‍സ് ആദ്യം വൈദ്യുതപോസ്റ്റിലും പിന്നീട് മതിലിലും ഇടിച്ചാണ് മറിഞ്ഞത്. തലയോലപറമ്പ് മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി വടയാര്‍ കോരിക്കല്‍ സ്വദേശിനി സനജ(35)യാണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്‍പതോടെ വൈക്കം വലിയകവലക്ക് സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം. ഇടിയുടെടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സനജയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ആംബുലന്‍സിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.