പീഡനക്കേസിൽ പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇരയ്‌ക്കൊപ്പം നാടു വിട്ടു

 
 



ബേക്കൽ(കാസർകോട്) : പീഡനക്കേസിലെ പരാതിക്കാരി പ്രതിക്കൊപ്പം നാടുവിട്ടു. ഹൊസ് ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനൊപ്പമാണ് എം.ബി.ബി.എസ്. വിദ്യാർഥിനിയായ യുവതി നാടു വിട്ടത്. സംഭവത്തിൽ ഇതുവരെ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

പീഡന കേസ് അന്വേഷിക്കുന്ന ബേക്കല്‍ പൊലീസിനാണ് ഇരുവരും വീട്ടുവിട്ടതായുള്ള വിവരം ലഭിച്ചത്. രണ്ട് മാസം മുമ്പ് ബേക്കലിലെ ഒരു ലോഡ്ജില്‍ വച്ച് വിദ്യാര്‍ഥിനിയെ ബന്ധു കൂടിയായ യുവാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. 
വിവാഹ വാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്മാറിയതായി കാണിച്ച് യുവതിയും വീട്ടുകാരും ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പീഡന കേസ് രജിസ്റ്റര്‍ ചെയ്‌തത്.

യുവാവിനെ പിടിക്കൂടാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ യുവാവ് രണ്ടാം നിലയില്‍ നിന്നും താഴേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ യുവാവ് ഇപ്പോള്‍ നാടകീയമായി യുവതിക്കൊപ്പം നാടുവിട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നതായാണ് സൂചന. എന്നാല്‍ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു.

Previous Post Next Post