തൃശ്ശൂർ : പാലാ ബിഷപ്പിനെതിരെ പൊലിസില്‍ പരാതി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാര്‍ഥിയും,എം.എസ്.എഫ് ഡല്‍ഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് തൃശൂര്‍ സിറ്റി പൊലിസില്‍ പരാതി നല്‍കിയത്.
കുറുവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി ബിഷപ്പ് ജോസ് മാര്‍.ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വചനസന്ദേശത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെ തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദവളര്‍ത്തുന്നുവെന്നും വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.