ചെവി മുറിച്ചെടുത്ത് സ്വര്‍ണം കവര്‍ന്നു; കണ്ണൂരില്‍ കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു

കണ്ണൂര്‍:കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് ബുധനാഴ്ച മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആയിഷയുടെ ബന്ധുക്കളും പരാതി ഉന്നയിച്ചിരുന്നു. 
أحدث أقدم