മെട്രോ സ്‌റ്റേഷന് മുന്നില്‍ കൂറ്റന്‍ പെരുമ്പാമ്പ്; കയ്യോടെ പിടികൂടി പൊലീസുകാരന്‍; ധീരതയ്ക്ക ക്യാഷ് അവാര്‍ഡുമായി കെഎംആര്‍എല്‍

 


 


കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷന് മുന്നില്‍ കൂറ്റന്‍ പെരുമ്പാമ്പ്. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്നാണ് പെരുമ്പാമ്പിനെ പൊലീസുകാരനായ സുനില്‍ പിജെ പിടികൂടിയത്.

കൂറ്റന്‍ പെരുമ്പാമ്പ് ഇഴയുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇയാള്‍ പിടികൂടുകയായിരുന്നു. പൊലീസുകാരന്റെ ധീരത കണക്കിലെടുത്ത് ഇന്ന് അദ്ദേഹത്തെ ആദരിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. 
അദ്ദേഹത്തിന്റെ ധീരത, മനസാന്നിധ്യം. ജോലിയോടുള്ള ആത്മാര്‍ത്ഥതയെ അഭിനന്ദിക്കുന്നതുമായി കെഎംആര്‍എല്‍ അറിയിച്ചു. 


أحدث أقدم