ഓന്തിനെപ്പോലും നാണിപ്പിക്കുന്ന 'മാര്‍ക്‌സിയന്‍ അപാരത''; ഓന്ത് ഓടി രക്ഷപെടും ഇതൊക്കെ കണ്ടാൽ ... ബിജെ പി പിന്തുണ തേടിയ സിപിഐഎമ്മിനെതിരെ അബ്ദുറബ്ബ്


 
കോട്ടയം നഗരസഭയില്‍ യുഡിഎഫിനെ പുറത്താക്കാന്‍ ബിജെപി പിന്തുണ തേടിയ സിപി ഐഎം നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. നിറം മാറ്റത്തില്‍ ഓന്തിനെപോലും നാണിപ്പിക്കുന്ന മാര്‍ക്‌സിയന്‍ അപാരതയാണ് സിപിഐഎമ്മിന്റേതെന്ന് അബ്ദുറബ്ബ് പരിഹസിച്ചു. ഈരാറ്റുപേട്ട നഗരസഭയില്‍ സിപി ഐഎം എസ്ഡിപിഐ പിന്തുണ സ്വീകരിച്ചത് കൂടി ഓര്‍മ്മിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ വിമര്‍ശനം. വര്‍ഗീയ കക്ഷികള്‍ ഏതുമാകട്ടെ, അവരെല്ലാം യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഐഎമ്മിന്റെ ഒക്കചങ്ങായിമാരാണെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി.


Previous Post Next Post