കോട്ടയം ന​ഗരസഭയിൽ യുഡിഎഫ് പുറത്ത് ; ബിജെപി പിന്തുണയിൽ എൽഡിഎഫ് അവിശ്വാസം പാസ്സായി




 


കോട്ടയം : കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സായി. എൽഡിഎഫിന്റെ പ്രമേയത്തെ ബിജെപി പിന്തുണച്ചു. 29 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഒരു വോട്ട് അസാധുവായി. 

വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടു നിന്നിരുന്നു. 52 അം​ഗ ന​ഗരസഭ കൗൺസിലിൽ 22 അം​ഗങ്ങൾ വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉള്ളത്. ബിജെപിക്ക് എട്ട് അം​ഗങ്ങളുമുണ്ട്. ഒമ്പതു മാസം മുമ്പ് നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. 

കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ടയം ജില്ലയിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ട രണ്ടാമത്തെ നഗരസഭയാണ് കോട്ടയം. ഈരാറ്റുപേട്ടയിലാണ് ആദ്യം ഭരണം പോയത്.




Previous Post Next Post