ശനിയാഴ്ച പ്രവർത്തി ദിനം; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും കൂടുതൽ അറിയാം






സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവർത്തി ദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും. കോവിഡിനെ തുടർന്ന് നിർത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജർ പുനരാരംഭിക്കും. കാർഡ് ഉപയോ​ഗിച്ചായിരിക്കും പഞ്ചിങ്. ബയോ മെട്രിക്ക് പഞ്ചിങ് പിന്നീട് പുനരാരംഭിക്കും.
നാളെ ചേരുന്ന അവലോകന യോ​ഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ളവ അവലോകന യോ​ഗത്തിൽ തീരുമാനിക്കും.


 

أحدث أقدم