നെറ്റ്‌വർക്ക് ഓസ്ട്രേലിയയിലെ മെൽബണിൽ ബുധനാഴ്ച രാവിലെ ശക്തമായ ഭൂചനലം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ അപ്രതീക്ഷിത ഭൂചനലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങി. ഇതേത്തുടർന്ന് മെൽബണിൽ ജനങ്ങൾ തെരുവുകളിലേക്ക് ഓടി. പ്രാദേശിക സമയം ഒമ്പതിനാണ് ഭൂചലനമുണ്ടായത്. നിലവിൽ ആളപായമില്ലെന്ന് ഓസ്ടേരലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാൻസ്ഫീൽഡിന് സമീപം മെൽബണിന് വടക്ക് കിഴക്കായി 200 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി
ഓസ്ട്രേലിയലിലെ മെൽബണിൽ ഭൂചലനം; ആളപായമില്ല ആയിരക്കണക്കിന് മലയാളികൾ ഉള്ള സ്ഥലമാണ് മെൽബൺ
ജോവാൻ മധുമല
0
Tags
Top Stories