ചെന്നൈ: പിതാവ് മക്കളെ കൊന്ന് വീഡിയോ പകർത്തി ബന്ധുക്കൾക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സേലത്താണ് ഞെട്ടിക്കുന്ന കൊലപാതകവും ആത്മഹത്യയും. മുരുകൻ എന്നയാളാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സേലത്തെ മംഗലപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭർത്താവ് മക്കളെ കൊന്ന് ജീവനൊടുക്കിയത്.
ഒൻപത് വയസുള്ള മകൻ ശ്രീനിവാസനേയും അഞ്ച് വയസുള്ള മകൾ കൃഷ്ണപ്രിയയേയും കൊന്ന ശേഷം പിതാവ് മുരുകൻ ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കൊലപാതക ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് ഇതിന്റെ കാരണക്കാരി തന്റെ ഭാര്യയാണെന്നും മുരുകൻ ആരോപിച്ചു.